ആലുവയിലെ കവര്‍ച്ച ; പ്രതികള്‍ പ്രൊഫഷണല്‍ സംഘമെന്ന് സൂചന

robbery

കൊച്ചി: പട്ടാപ്പകല്‍ ആലുവയില്‍ വീട് കുത്തിത്തുറന്നു 112 പവനും ഒരു ലക്ഷത്തിലധികം രൂപയും കവര്‍ച്ച ചെയ്ത സംഭവത്തിലെ പ്രതികള്‍ പ്രൊഫഷണല്‍ സംഘമാണെന്ന് സൂചന. കവര്‍ച്ച നടത്തിയ രീതിയും ഇതിനു സ്വീകരിച്ച മാര്‍ഗങ്ങളും ഉള്‍പ്പെടെ വിലയിരുത്തിയ ശേഷമായിരുന്നു അന്വേഷണ സംഘം ഇത്തരത്തിലൊരു നിഗമനത്തിലെത്തി ചേര്‍ന്നിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് വീട്ടുകാരുമായി അടുപ്പമുള്ളവരെയും, വീട്ടുടമസ്ഥന്റെ ബുക്സ്റ്റാളിലെ തൊഴിലാളികളെയും ചോദ്യം ചെയ്തുവരുന്നതായി അധികൃതര്‍ പറഞ്ഞു.

കുറ്റകൃത്യത്തില്‍ ഇവര്‍ക്കു പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായാണു ചോദ്യം ചെയ്യലെന്നും പൊലീസ് അറിയിച്ചു. ആലുവ ഡിവൈഎസ്പി കെ.ബി. പ്രഭല്ലചന്ദ്രന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണു അന്വേഷണം നടത്തുന്നത്. ഇതിനിടയില്‍ കളമശേരി എ ആര്‍ ക്യാമ്പില്‍ നിന്നു ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

Top