ആരോഗ്യമന്ത്രിയെ സംരക്ഷിച്ച് മുഖ്യമന്ത്രി; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്ത്.

ആരോഗ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും, അപേക്ഷ നീട്ടാനുള്ള നിര്‍ദേശത്തില്‍ അപാകതയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മാത്രമല്ല, മന്ത്രി രാജിവെക്കേണ്ടതില്ലെന്നും പിണറായി വ്യക്തമാക്കി.

അതേസമയം, ഇ.പി ജയരാജനെ രാജിവെപ്പിച്ച മുഖ്യമന്ത്രി ശൈലജ ടീച്ചറെ സംരക്ഷിക്കുന്നത് എന്തിനെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

മന്ത്രി സ്വജനപക്ഷപാതം കാണിക്കുകയും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ചെയ്തുവെന്നും പ്രതിപക്ഷം ആരോപിച്ചു.

Top