അനാവശ്യ എതിര്‍പ്പുകള്‍ക്ക് പാര്‍ട്ടി വഴങ്ങില്ല ; കീഴാറ്റൂര്‍ സമരക്കാരെ തള്ളി മുഖ്യമന്ത്രി

pinarayi-vijayan-

തിരുവനന്തപുരം : കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിനെതിരെ സര്‍ക്കാര്‍. ദേശീയപാതവികസനം പാടില്ലെന്ന് ശഠിക്കുന്നവര്‍ നാട്ടിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 56 പേര്‍ ഭൂമി വിട്ടുനല്‍കി. 4 പേര്‍ മാത്രമാണ് വിട്ടുനല്‍കാത്തത്. നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുന്നതില്‍ കാര്യമില്ലന്നും അനാവശ്യ എതിര്‍പ്പുകള്‍ക്ക് പാര്‍ട്ടി വഴങ്ങില്ലന്നും അദ്ദേഹം വ്യക്തമാക്കി.

ചില സിപിഎമ്മുകാര്‍ക്ക് ബോധ്യമായില്ലെന്നത് സത്യമാണെന്നും അദ്ദേഹം സമ്മതിച്ചു. നിഷയത്തില്‍ പ്രതിപക്ഷം ഒപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമരം നടത്തുന്നവരെ സര്‍ക്കാരും സിപിഎമ്മും അടിച്ചമര്‍ത്തുന്നുവെന്നാരോപിച്ച് നിയമസഭയില്‍ വിഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടിയായായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കീഴാറ്റൂരില്‍ ബൈപാസ് നിര്‍മാണത്തിനെതിരെ വയല്‍ക്കിളികളെന്ന പേരില്‍ സമരം നടത്തുന്നത് കഴുകന്‍മാരാണെന്ന് മന്ത്രി ജി.സുധാകരന്‍ സഭയില്‍ പറഞ്ഞിരുന്നു. പാടത്തിന്റെ അരികത്തുപോലും പോകാത്തവരാണ് സമരക്കാര്‍. വികസനവിരുദ്ധ മാരീചന്മാരെ കണ്ട് ആരും മോഹിക്കേണ്ടെന്നും സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.

Top