മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു; നാലു പൊലീസുകാര്‍ക്ക് പരുക്കേറ്റു

-accident

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയവിജയന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

കൊട്ടാരക്കരയിലെ വാളകത്തിനു സമീപം പനവേലിയില്‍ പൊലീസ് ജീപ്പ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

പിണറായിയുടെ വാഹനത്തിനു മുമ്പേ പൈലറ്റായിപോയ വാഹനമാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റ പൊലീസുകാരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പൊലീസ് വാഹനം പൂര്‍ണമായി തകര്‍ന്നിരുന്നു.

Top