ഷുഹൈബ് വധം ;പി.ജയരാജനോട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി, നിലപാട് തള്ളി കോടിയേരി

pinaray-jayarajan

തൃശൂര്‍: ഷുഹൈബ് വധത്തില്‍ പി.ജയരാജനോട് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. സിപിഐഎം സമ്മേളനവേദിയിലാണ് അതൃപ്തി പ്രകടമാക്കിയത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന പ്രസ്താവന ശരിയായില്ലന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുണ്ടെന്ന ജില്ലാസെക്രട്ടറി പി.ജയരാജന്റെ നിലപാട് തള്ളി കോടിയേരി രംഗത്തെത്തിയിരുന്നു. പ്രതികളെ കണ്ടെത്തേണ്ട പണി പാര്‍ട്ടി ചെയ്യേണ്ട എന്നായിരുന്നു സംസ്ഥാനസെക്രട്ടറിയുടെ പ്രതികരണം.

Top