മുംബൈ: എസ്ബിഐ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിന് ഈടാക്കിയിരുന്ന സര്‍വ്വീസ് ചാര്‍ജ് പിന്‍വലിച്ചു.
ഇനി മുതല്‍ ഒരു വര്‍ഷം മുമ്പ് എങ്കിലും ഓപ്പണ്‍ ചെയ്ത അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ പണം നല്‍കേണ്ട ആവശ്യമില്ല.
എസ്ബിടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചതിന് ശേഷം സര്‍വ്വീസ് ചാര്‍ജുകള്‍ വന്‍തോതിലാണ് വര്‍ദ്ധിപ്പിച്ചത്.
അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സും വര്‍ദ്ധിപ്പിച്ചു. ഇത് സൂക്ഷിച്ചില്ലെങ്കില്‍ വലിയ തുക പിഴയീടാക്കാനും തീരുമാനിച്ചിരുന്നു.
ഇത് അറിഞ്ഞ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ബാങ്കിലെത്തിയവരില് നിന്നും എസ്ബിഐ പണം ഈടാക്കിയിരുന്നു.
500 രൂപയും ജി.എസ്.ടിയുമാണ് എസ്.ബി.ഐ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്നത്.
എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് ഇനി മുതല്‍ ഒരു വര്‍ഷത്തിന് മുമ്പ് ഓപ്പണ്‍ ചെയ്ത അക്കൗണ്ടുകള്‍ സൗജന്യമായി ക്ലോസ് ചെയ്യാവുന്നതാണ്.
ഒരു വര്‍ഷത്തില്‍ താഴെ മാത്രമായ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യണമെങ്കില്‍ പഴയത് പോലെ സര്‍വ്വീസ് ചാര്‍ജ് നല്‍കണം.