ക്ലിയര്‍ട്രിപ് സൗദി അറേബ്യയുടെ ട്രാവല്‍ സ്ഥാപനമായ ഫ്‌ളൈഇന്നിനെ ഏറ്റെടുത്തു

കൊച്ചി : രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ട്രാവല്‍ സേവന ദാതാക്കളിലൊന്നായ ക്ലിയര്‍ട്രിപ് സൗദി അറേബ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ സ്ഥാപനമായ ഫ്‌ളൈഇന്നിനെ ഏറ്റെടുത്തു . ഒരു ഇന്ത്യന്‍ ഓണ്‍ലൈന്‍ ട്രാവല്‍ സേവന സ്ഥാപനം ഇതാദ്യമായാണ് വിദേശത്തുള്ള ഒരു സ്ഥാപനത്തെ ഏറ്റെടുക്കുന്നത്. ഓണ്‍ലൈന്‍ ട്രാവല്‍ മേഖലയില്‍ ക്ലിയര്‍ട്രിപ്പിനുള്ള മുന്‍നിര സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നതാണ് ഈ നീക്കം.

മധ്യ ഏഷ്യാ, ഉത്തര ആഫ്രിക്കാ മേഖലയിലെ ഓണ്‍ലൈന്‍ ട്രാവല്‍ മേഖലയെ കൂടുതല്‍ ശക്തമാക്കുന്ന രീതിയില്‍ ക്ലിയര്‍ട്രിപ്പിനും ഫ്‌ളൈഇന്നിനും ഗുണകരമാകുന്നതാണ് ഈ സഹകരണം. സാങ്കേതികവിദ്യാ തല്‍പ്പരരായ വന്‍ ജനതയും ഇതോടൊപ്പം ലോകത്തു തന്നെ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് സാന്ദ്രത എന്നിവയുടെ ഉയര്‍ന്ന നിലയും ഉള്ളതാണ് ഈ മേഖലയെന്നതും ശ്രദ്ധേയമാണ്. ഇതോടെ മധ്യേഷ്യയിലെ 60 ശതമാനവും വിപണി വിഹിതം ഇതോടെ സംയുക്ത കമ്പനിക്കായിരിക്കും.

Top