ബിഹാറില്‍ ആഘോഷത്തിനിടെ സംഘര്‍ഷം; പൊലീസുകാരുള്‍പ്പെടെ 18 പേര്‍ക്ക് പരുക്ക്

bagalapur

ഭഗലപൂര്‍: ബിഹാറിലെ ഭഗലപൂരില്‍ ‘വിക്രം സം വത്’ആഘോഷത്തിനിടെ സംഘര്‍ഷം. ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ ഭഗലപൂരിലെ മയാഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.

പാട്ടുകള്‍ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയതിനെ ചോദ്യം ചെയ്ത് ഒരു സംഘം ആളുകള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ആഘോഷത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ചേരി തിരിഞ്ഞ് കല്ലെറിയുകയായിരുന്നു.

ആക്രമികള്‍ സമീപത്തെ കടകള്‍ നശിപ്പിക്കുകയും, റോഡരികില്‍ നിര്‍ത്തിയിട്ട ഒരു ബൈക്ക് അഗ്‌നിക്കിരയാക്കുകയും ചെയ്തു. അതേസമയം, അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top