ഇസ്രയേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

israel

ജറുസലേം: ഇസ്രയേല്‍ നഗരത്തെ പൂര്‍ണമായും ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന ബില്ലിന് ഇസ്രേലി പാര്‍ലമെന്റെ് അംഗീകാരം നല്‍കി.

55ന് എതിരെ 62 വോട്ടുകള്‍ക്കാണ് ബില്ല് പാസായിരിക്കുന്നത്. ഇസ്രയേല്‍ ജൂതന്മാരുടെ പിതൃഭൂമിയാണെന്നും ജൂത വിഭാഗത്തിന് സ്വയം നിര്‍ണ്ണയാവകാശമുണ്ടെന്നും വലതുപക്ഷ സര്‍ക്കാരിന്റെ പിന്തുണയോടെ പാസാക്കിയ നിയമം വ്യക്തമാക്കുന്നുണ്ട്.

ജൂതരാഷ്ട്ര ബില്‍ നിയമമായതോടെ അറബി ഭാഷയുടെ ഔദ്യോഗിക ഭാഷയെന്ന പദവി ഇല്ലാതാക്കപ്പെട്ടിട്ടുണ്ട്. അറബി ഭാഷയ്ക്ക് പ്രത്യേക പദവി മാത്രമാണ് നല്‍കുന്നതെന്നും ഹിബ്രു മാത്രമായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയെന്നും ജറുസലേം തലസ്ഥാനമായിരിക്കുമെന്നും പുതിയ നിയമനിര്‍മ്മാണത്തിലൂടെ ജനാധിപത്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും ജൂതന്മാര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്.

Top