പണം തിരിച്ചെടുക്കും, എല്ലാ വകുപ്പുകള്‍ക്കും ധനകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍

money

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ധനകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍. ട്രഷറി ബാങ്കിംഗ് അക്കൗണ്ടില്‍ ഒരു കോടിയിലേറെ രൂപ ഉണ്ടെങ്കില്‍ തിരിച്ചെടുക്കാന്‍ നിര്‍ദേശം. രണ്ട് ദിവസത്തിനകം ഫണ്ട് തിരിച്ചെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബറിനകം ചിലവാക്കാത്ത തുകയാണ് ഇത്തരത്തില്‍ തിരിച്ചെടുക്കുക. ഇതുവഴി 6021 കോടി രൂപ പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഫണ്ട് തിരികെ വേണമെങ്കില്‍ അടുത്തമാസം മുതല്‍ അപേക്ഷ നല്‍കാം. തുക ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Top