സിന്‍സിനാറ്റി ഓപ്പണ്‍, അമേരിക്കന്‍ താരം വീനസ് വില്യംസ് പുറത്ത്

veenus williams

ഒഹായോ: അമേരിക്കയുടെ വെറ്ററന്‍ താരം വീനസ് വില്യംസ് സിന്‍സിനാറ്റി ഓപ്പണില്‍ നിന്ന് പുറത്തായി.

ഓസ്‌ട്രേലിയന്‍ ക്വാളിഫയര്‍ ആഷ്ലി ബാര്‍ട്ടിയാണ് വീനസിനെ പരാജയപ്പെടുത്തിയത്. വിംബിള്‍ഡണ്‍ ഫൈനലിസ്റ്റിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ആഷ്ലി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 2-6, 6-2.

48-ാം റാങ്കുകാരിയാണ് ആഷ്ലി. ആദ്യമായാണ് ആദ്യ പത്ത് റാങ്കിലുള്ള താരത്തെ ആഷ്‌ലി പരാജയപ്പെടുത്തുന്നത്.

മുപ്പത്തേഴുകാരിയായ വീനസ് മത്സരത്തില്‍ ആകെ ആറ് ഡബിള്‍ ഫോള്‍ട്ടുകളാണ് വരുത്തിയത്.

Top