chunks released on may 12

ഹാപ്പി വെഡ്ഡിംഗ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന കാമ്പസ് പശ്ചാത്തല ചിത്രം ചങ്ക്‌സ് മേയ് 12ന് തിയേറ്ററുകളിലെത്തും.

ഒരു കൂട്ടം മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍.

ഹണി റോസ് നായികയാവുന്ന ചിത്രത്തില്‍ ആനന്ദത്തിലൂടെ ശ്രദ്ധേയനായ വിശാഖ് നായര്‍, ബാലു വര്‍ഗീസ്, ഗണപതി, ധര്‍മ്മജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലാല്‍, സിദ്ദിഖ്, ഹരീഷ് കണാരന്‍, റീനാ ബഷീര്‍, ബിന്ദു അനീഷ്, അഞ്ജലി നായര്‍, ശരണ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഗോപി സുന്ദറാണ്.

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ്, ബേസില്‍ ജോസഫ് ടൊവിനൊ തോമസ് ടീമിന്റെ ഗോദ, രഞ്ജിത്ത് ശങ്കര്‍ കുഞ്ചാക്കോ ബോബന്‍ ചിത്രം രാമന്റെ ഏദന്‍തോട്ടം എന്നിവയാണ് മേയ് 12ന് റിലീസ് ചെയ്യുന്ന മറ്റ് ചിത്രങ്ങള്‍.

Top