‘ഹോംടോം’; അഞ്ച് സ്മാര്‍ട്‌ഫോണുകളുമായി ചൈനീസ് കമ്പനി ഇന്ത്യയിലേക്ക്

homtom

ന്യൂഡല്‍ഹി: പുതിയൊരു ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനി കൂടി ഇന്ത്യയിലേക്കെത്തുന്നു. ‘ഹോംടോം’ എന്നാണ് കമ്പനിയുടെ പേര്. 8,000 രൂപ മുതലുള്ള അഞ്ച് സ്മാര്‍ട്‌ഫോണുകളാണ് കമ്പനി ഇന്ത്യയിലെത്തിക്കുന്നത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോദിക പ്രഖ്യാപനമുണ്ടായത്.

‘വിജ്ഞാനം’ എന്ന് അര്‍ത്ഥം വരുന്ന ഹെങ്‌ടോങ് എന്ന വാക്കില്‍ നിന്നാണ് ഹോംടോം ഉടലെടുത്തത്. ഷെന്‍സെന്‍ ഹെങ്ടണ്‍ ടെക്‌നോളജി കോ.ലിമിറ്റഡിന്റെ ഭാഗമാണ് ഹോംടോം. 2013ല്‍ ആരംഭിച്ച ഹോംടോം വിവിധ സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഒഡിഎം സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

‘പ്രാരംഭ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരുനൂറിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഞങ്ങളുടെ ബിസിനസ് വിപുലീകരിച്ചിട്ടുണ്ട്. തെക്കേ ഏഷ്യ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെല്ലാം ഞങ്ങളുടെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ട്’- ഹോംടോം സിഇഒ ഗാം ഡോംഗ് പറഞ്ഞു.

Top