ഇന്ത്യക്ക് ഭീഷണിയായി ചൈനീസ് അന്തര്‍വാഹിനി; കറാച്ചിയില്‍ നങ്കൂരമിട്ടുവെന്ന് ഗൂഗിള്‍ എര്‍ത്ത്

chinese

ന്യൂഡല്‍ഹി: ഇന്ത്യക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിനു തെളിവായി ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചിയില്‍ നങ്കൂരമിട്ടുവെന്ന് ഗൂഗിള്‍ എര്‍ത്ത് വിവരങ്ങള്‍. കഴിഞ്ഞ മേയിലാണ് അന്തര്‍വാഹിനി കറാച്ചി തുറമുഖത്ത് എത്തിയത്.

ചൈനീസ് നേവിയുടെ ടൈപ്പ് 091 ഹാന്‍ ക്ലാസ് ഫാസ്റ്റ് ആക്രമണ അന്തര്‍വാഹിനിയാണ് ഇതെന്നാണ് ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. അതേസമയം ഇത് ഷാങ് ക്ലാസ് അന്തര്‍വാഹിനികളാണെന്നാണ് ഇന്ത്യന്‍ നേവി പറയുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയും ആയുധ സൗകര്യങ്ങളുമുള്ള ഇവയെ ആഴക്കടലില്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇന്ത്യന്‍ പടക്കപ്പലുകളെ വളരെ അടുത്ത് നിന്ന് നിരീക്ഷിക്കാനും സേനവിന്യാസങ്ങള്‍ മനസിലാക്കാനും ചൈനക്ക് വളരെ പെട്ടന്ന് സാധിക്കും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈനീസ് അന്തര്‍വാഹിനികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തുന്നതായി നാവികസേന തിരിച്ചറിഞ്ഞിരുന്നു. ആണവ അന്തര്‍വാഹിനികള്‍ക്ക് കടലിനടിയില്‍ ദീര്‍ഘകാലം കഴിയാമെന്നതും വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നതും ഇന്ത്യയ്ക്ക് ഭീഷണിയാണ്. കഴിഞ്ഞ മാസം ഇന്ത്യന്‍ സമുദ്രാര്‍തിര്‍ത്തിക്ക് സമീപം അന്തര്‍വാഹിനി സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.

ഇതോടെ നാവിക സേന വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഒന്നുംതന്നെ കണ്ടെത്താന്‍ സാധിച്ചില്ല. ഇത്തരം അന്തര്‍വാഹിനികളെ കണ്ടെത്തി നശിപ്പിക്കാന്‍ സാധിക്കുന്ന അമേരിക്കന്‍ നിര്‍മിത പി81 വിമാനം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഈ വിമാനത്തിന് ആണവ അന്തര്‍വാഹിനികളുടെ സ്ഥാനം കൃത്യമായി മനസിലാക്കി ആക്രമിക്കാന്‍ സാധിക്കും.Related posts

Back to top