ദലൈലാമയെ തിരിച്ചടിക്കാന്‍ ‘ജീവിക്കുന്ന ബുദ്ധന്മാ’രുമായി ചൈനയുടെ നീക്കം

ബീജിംഗ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ സ്വാധീനം മറികടക്കാന്‍ പുതിയ നീക്കവുമായി ചൈന. ഇതിനായി . 60 ബുദ്ധിസ്റ്റുകള്‍ക്ക് ‘ജീവിക്കുന്ന ബുദ്ധന്‍’മാരാകുന്നതിന് ചൈനയിലെ മതകാര്യ വകുപ്പ് അനുമതി നല്‍കി.

ടിബറ്റന്‍ ബുദ്ധ സന്യാസികള്‍ക്കിടയില്‍ ദലൈലാമയ്ക്കുള്ള സ്വാധീനം ഇല്ലാതാക്കുന്നതിനായി പത്തുവര്‍ഷത്തോളമായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി നിരവധി വ്യാജ ബുദ്ധന്‍മാരെയാണ് ചൈന പരിശീലിപ്പിച്ചെടുക്കുന്നത്.

ടിബറ്റന്‍ ബുദ്ധിസ്റ്റുകളെ ഉപയോഗിച്ച് ചൈനയുടെ ദേശീയ ഐക്യത്തെ ഭീഷണിപ്പെടുത്തുന്ന ദലൈലാമയുടെ നടപടികള്‍ ജീവിക്കുന്ന ബുദ്ധന്‍മാരിലൂടെ തടയാമെന്ന് ചൈനീസ് മതകാര്യ വകുപ്പ് ചെയര്‍മാന്‍ സു വീഖുന്‍ പറഞ്ഞു.

ചൈനയിലുള്ള 13000 ബുദ്ധിസ്റ്റുകള്‍ക്ക് രാജ്യസ്‌നേഹവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ വ്യവസ്ഥയും പരിശീലിപ്പിച്ചു വരികയാണ് ചൈന.

Top