ഇന്ത്യന്‍ വിപണി ലക്ഷ്യം വച്ച് ചൈനീസ് വാഹന നിര്‍മാതാക്കളായ ചെറി

ചൈനീസ് വാഹന നിര്‍മാതാക്കളായ ചെറി ഇന്ത്യയിലേക്കെത്താന്‍ ഒരുങ്ങുന്നു.

നിലവില്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളിലൊന്നായ ടാറ്റയുമായി ചേര്‍ന്ന് കൊണ്ട് ചെറി അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് ആഡംബര ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചൈനീസ് പങ്കാളികൂടിയാണ് ചെറി. ഇതെ സഹകരണം ടാറ്റയുമായി ഇന്ത്യയിലും ആവര്‍ത്തിച്ച് വിപണി പിടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ചൈനയിലെ ആഭ്യന്തര വില്‍പ്പന ഇടിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് വിപണി വിപുലപ്പെടുത്താന്‍ ചെറി തീരുമാനിച്ചത്.

Top