ചൈന സാമ്പത്തിക പ്രതിസന്ധിയിലേയ്‌ക്കോ ; റിപ്പോര്‍ട്ടുകളുമായി ജിംങ് റോംങ് ജി വെബ്‌സൈറ്റ്

Xi Jinping

ബെയ്ജിങ്: ചൈന സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കടക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ജിംങ് റോംങ് ജിയുടെ (ഫിനാന്‍ഷ്യല്‍ വേള്‍ഡ്) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. ഓരോ വര്‍ഷവും രാജ്യം 15 മുതല്‍ 17 ശതമാനം വരെ ജിഡിപി ചെലവഴിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് ചെങിക്‌സിന്‍ ക്രെഡിറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ മാവോ ഷെന്‍ഹുവ വ്യക്തമാക്കുന്നതനുസരിച്ച് പലിശബന്ധിത കടങ്ങള്‍ കുറച്ചു കൊണ്ട് രാജ്യം സാമ്പത്തിക ഭീഷണിയെ പ്രതിരോധിക്കുന്നുവെന്നാണ്. അടുത്തിടെ നടന്ന പത്താമത് ചൈനീസ് മുലാന്‍ വനിതാ സംരംഭക വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായ സമയത്തും ചൈന ലോക സമ്പദ്‌വ്യവസ്ഥയില്‍ ഉയര്‍ന്ന് തന്നെ നിലനിന്നിരുന്നുവെന്നും, ഒപ്പം തന്നെ പ്രശംസയും നേടിയിട്ടുണ്ടെന്നും മാവോ പറഞ്ഞു. ജിംങ് റോംങ് ജിവെബ് സൈറ്റുകള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയിലെ ഭൂരിഭാഗം ബിസിനസുകളും വന്‍തോതില്‍ കടംകൊണ്ടിരിക്കുന്നുവെന്നാണ്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാവുന്ന ഒരു അപകടത്തെ രാജ്യ സൃഷ്ടിച്ചിരിക്കുകയാണെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Top