ഉത്തര കൊറിയന്‍ പ്രതിസന്ധിയില്‍ യുദ്ധമല്ല ചര്‍ച്ചയാണ് അനിവാര്യമെന്ന് ചൈന

ബെയ്‌ജിംഗ് : ഉത്തര കൊറിയയുമായി ആണവായുധ പരീക്ഷണങ്ങൾ സംബന്ധിച്ചു ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് ചർച്ചയിലൂടെയാവണമെന്നും , യുദ്ധത്തിലൂടെയല്ലെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്.

കലാപത്തിലേക്ക് ഉറക്കത്തിൽ നടക്കുന്ന പോലെയാണ് ഉത്തര കൊറിയയുടെ ആയുധപരിശീലനമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടേർസിന്റെ മുന്നറിയിപ്പിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ സംബന്ധിച്ച നിലപാടുകളിൽ മാറ്റം വരുത്താതെ ഉടമ്പടികൾ വെച്ചുള്ള ചർച്ച നടത്തില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.

മുൻവിധികളില്ലാതെയുള്ള ചർച്ചയ്ക്കു തയാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്ൺ വ്യക്തമാക്കി.

വൈറ്റ് ഹൗസിന്റെ നിലപാട് ഉത്തര കൊറിയയോടുള്ള നല്ല സൂചനയാണെന്നു റഷ്യൻ പ്രസിഡന്റ് വാൾഡിമർ പുടിൻ സൂചിപ്പിച്ചു.

ഉത്തര കൊറിയ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചു വാൾഡിമർ പുടിനും , ഡൊണാൾഡ് ട്രംപും ചർച്ച നടത്തിയിരുന്നു.

Top