ഉത്തരകൊറിയ സന്ദര്‍ശിക്കുവാന്‍ ഒരുങ്ങി ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ലി

CHINA

ബെയ്ജിംഗ്: വര്‍ഷങ്ങള്‍ക്കു ശേഷം ഇരു കൊറിയകള്‍ക്കുമിടയിലെ സൗഹൃദം ശക്തമാക്കാന്‍ ധാരണയായതിന് പിന്നാലെ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ലി ഉത്തരകൊറിയ സന്ദര്‍ശിക്കുവാന്‍ ഒരുങ്ങുന്നു. ബുധനാഴ്ച വാംഗ് ലി പ്യോംഗ്യാഗിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മേയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം കൂടിക്കാഴ്ച നടത്തും. ഇതിനു മുന്നോടിയായാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഉത്തരകൊറിയന്‍ സന്ദര്‍ശനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ കൂടിക്കാഴ്ച നടത്തിയത്.

Top