ഇനി ഭാര്യമാരുമൊത്ത് ഭര്‍ത്താക്കന്മാര്‍ക്ക് ധൈര്യമായി ഷോപ്പിങ്ങിനു പോകാം

KIOSKOS

ഭാര്യമാര്‍ക്ക് ഒപ്പം ഷോപ്പിങ്ങിനു പോകുന്നത് ഭര്‍ത്താക്കന്മാര്‍ക്ക് എന്നും വലിയൊരു വെല്ലുവിളി തന്നെയാണ്.

ഇതിനു പ്രതിവിധിയായി പുരുഷന്മാര്‍ക്ക് ആശ്വാസമാകുന്ന പുതിയൊരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ചൈനീസ് കമ്പനി.

ചില്ലുകൊണ്ട് നിര്‍മിച്ച പ്രത്യേകതരം കിയോസ്‌കുകള്‍ ആണ് കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒരു മസാജ് ചെയറില്‍ ഇരുന്നുകൊണ്ട് കമ്പ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കാനും,ടെലിവിഷന്‍ കാണാനും കഴിയും എന്നതാണ് ഇതിന്റെ സവിശേഷത.

ചൈനയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു മാന്‍ കേവ്‌സ് അവതരിപ്പിക്കുന്നത്. കിയോസ്‌കുകള്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് മുന്‍കൂറായി റിസേര്‍വ് ചെയ്യാവുന്നതാണ്.

ഭാര്യമാരുമൊത്ത് ഷോപ്പിങ്ങിനു പോകാന്‍ മടിയുള്ള ഭര്‍ത്താക്കന്മാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന കണ്ടുപിടിത്തമാണ് കിയോസ്‌കുകള്‍.Related posts

Back to top