ഇലക്ട്രിക് കാറുമായി ചൈന കുതിക്കുന്നു;കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40.2 ശതമാനം വര്‍ധന

ബെയ്ജിങ്: പഴയ ഇന്ത്യന്‍ കാറുകളുടെ പതിപ്പ് ഇറക്കുക മാത്രമല്ല ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിലും ചൈന ഒന്നാമതാണ്.

അടുത്ത വര്‍ഷത്തോടെ ചൈനയുടെ കാര്‍ നിര്‍മ്മാണം 10 ലക്ഷം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2025 ആകുമ്പോഴേക്കും കാര്‍ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് ഇലക്ട്രിക് ആയിരിക്കുമെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ 40.2 ശതമാനം വര്‍ധനയാണ് നിര്‍മ്മാണത്തില്‍ ഉണ്ടായിട്ടുള്ളത്.

2017ന്റെ തുടക്കത്തില്‍ ഹൈബ്രിഡ് ഉള്‍പ്പെടെ 4.24 ലക്ഷം ന്യൂ എനര്‍ജി വാഹനങ്ങള്‍ ചൈന നിര്‍മിച്ചിട്ടുണ്ട്.

Top