ചൈനയിലെ ലേക് ഡിസ്ട്രിക്ടില്‍ സ്‌ഫോടനം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

ബെയ്ജിംഗ്: ചൈനയിലെ ഷെജിയാംഗ് പ്രവിശ്യയിലെ വെസ്റ്റ് ലേക് ഡിസ്ട്രിക്ടില്‍ ഒരു കടയില്‍ സ്‌ഫോടനം.

സ്ഥാപനത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

സ്‌ഫോടനത്തെത്തുടര്‍ന്നു തീ ആളിക്കത്തുകയായിരുന്നു. സമീപത്തെ റോഡിലുണ്ടായിരുന്ന വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 12 പേരുടെ നില ഗുരുതരമാണ്.

Top