ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ചു ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു. ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സിലെ മൂന്ന് ജവാന്മാരും ജില്ലാ ഫോഴ്‌സിലെ രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.

റോഡരികില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ച് ഏഴു പേര്‍ സഞ്ചരിച്ചിരുന്ന സൈനിക വാഹനം തകരുകയായിരുന്നു. ഇതിനു പിന്നാലെ നക്‌സലുകള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ റോഡില്‍ വലിയ കുഴിയും രൂപപ്പെട്ടു.

ഛത്തിസ്ഗഡില്‍ ശക്തമായ നക്‌സലൈറ്റ് സാന്നിധ്യമുള്ള മേഖലയാണ് ദന്തേവാഡ. സംഭവത്തെത്തുടര്‍ന്നു കൂടുതല്‍ സൈന്യം മേഖലയിലേക്കു തിരിച്ചിട്ടുണ്ട്. നക്‌സലുകള്‍ക്കായി തിരച്ചിലും ശക്തമാക്കി.

Top