Cheteshwar Pujara breaks eight-year old record of Gautam Gambhir, creates history

ധര്‍മ്മശാല: നാലാം ടെസ്റ്റില്‍ എട്ടു വര്‍ഷം പഴക്കമുള്ള ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡ് തിരുത്തി ചേതേശ്വര്‍ പൂജാര.

2008/09 സീസണില്‍ ഗൗതം ഗംഭീര്‍ സ്ഥാപിച്ച 1269 റണ്‍സിന്റെ റെക്കോര്‍ഡ് 1316 റണ്‍സെടുത്ത്‌ മറികടന്ന പൂജാര, ഒരു ടെസ്റ്റ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.

ഈ സീസണില്‍ 65.8 ശരാശരിയില്‍ 1316 റണ്‍സ്‌ നേടിയ പൂജാരയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു.

ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് റിക്കി പോണ്ടിങ്ങിന്റെ പേരിലാണ്. ഈ റെക്കോര്‍ഡ് മറികടക്കാന്‍ പൂജാരക്ക് 168 റണ്‍സ് കൂടി വേണം.

Top