ചെന്നിത്തലയുടെ യാത്ര ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ‘പടയൊരുക്കം’: കോടിയേരി ബാലകൃഷ്ണന്‍

kodiyeri

ആലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്രയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

ഈ യാത്ര ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള ചെന്നിത്തലയുടെ പടയൊരുക്കമായി പരിണമിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കോടിയേരി പറഞ്ഞു.

പടയൊരുക്കം എവിടെയാണ് നടക്കുക എന്ന കാര്യം യാത്ര അവസാനിക്കുമ്പോള്‍ മനസിലാകും. തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ്. അത് കിട്ടിയശേഷം അനുയോജ്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Top