മന്ത്രിമാര്‍ക്ക് പിന്നാലെ ചെന്നിത്തലയും വിവാദത്തില്‍; സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത് 14.5 ലക്ഷം

ramesh-chennithala

തിരുവനന്തപുരം: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അമിതമായി കൈപ്പറ്റി മന്ത്രിമാര്‍ വിവാദത്തിലായതിനു പിന്നാലെ വെട്ടിലായി പ്രതിപക്ഷ നേതാവും. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ടി.എ, ഡി.എ, ടെലഫോണ്‍ ബില്‍. മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നീ ഇനത്തില്‍ കൈപ്പറ്റിയിരിക്കുന്നത് 14.5 ലക്ഷം രൂപ. കെവി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് പ്രതിപക്ഷ നേതാവിന്റെ ചെലവ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്.

ടി.എ, ഡി.എ ഇനങ്ങളില്‍ ചെന്നിത്തല 5, 56, 061 രൂപയാണ് ഇതിനോടകം കൈപ്പറ്റിയിരിക്കുന്നത്. വിമാനയാത്രാ ചെലവിനായി 4,12, 819 രൂപയും, ടെലഫോണ്‍ ബില്‍ ഇനത്തില്‍ 3, 91, 872 രൂപയും കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍, മെഡിക്കല്‍ ചെലവിനത്തില്‍ 96, 269 രൂപയാണ് ചെന്നിത്തല കൈപ്പറ്റിയിരിക്കുന്നത്. ആകെ മൊത്തം 14, 57,021 രൂപയാണ് ഇതുവരെ കൈപ്പറ്റിയത്.

Top