കേരളത്തോടൊപ്പമുണ്ട് ; കളിക്കളത്തിലെ ശത്രുത മറന്ന് ചെന്നൈയിന്‍ എഫ് സി

CHENNAI FC

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനതയ്ക്ക് ഒപ്പമുണ്ടെന്ന് അറിയിച്ച് ചെന്നൈയിന്‍ എഫ് സി. ഐ എസ് എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ ശത്രുക്കളിലൊന്നായ ചെന്നൈയിന്‍ എഫ്‌സിയാണ് കളിക്കളത്തിലെ തങ്ങളുടെ ശത്രുത മറന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും അവര്‍ തങ്ങളുടെ പിന്തുണ കേരളത്തെ അറിയിച്ചിട്ടുണ്ട്. നേരത്തെ ജിറോണ എഫ് സിയും കേരളത്തിനൊപ്പമുണ്ടെന്ന് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.

ജൂലൈയില്‍ കൊച്ചിയില്‍ നടന്ന പ്രീ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു മത്സരം കളിച്ച ബന്ധം മാത്രമേ യഥാര്‍ത്ഥത്തില്‍ ജിറോണയ്ക്ക് കേരളവുമായി ഉള്ളൂ. ആ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തു.

Top