ചെന്നൈ വടപളനിയില്‍ പാര്‍പ്പിട സമുച്ചയത്തിലെ തീപിടിത്തതില്‍ നാലു പേര്‍ മരിച്ചു

ചെന്നൈ: ചെന്നൈയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു.

മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.ചെന്നൈ വടപളനിയിലെ പാർപ്പിട സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്.

അഗ്‌നിശമന വിഭാഗം ഏറെ പണിപ്പെട്ട് ഏഴ് പേരെ രക്ഷപെടുത്തിയത്. പുലര്‍ച്ചെ 4.45 ഓടെയാണ് സൗത്ത് പെരുമാള്‍ സ്ട്രീറ്റിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്‌നിബാധയുണ്ടായത്. താഴത്തെ നിലയിലെ ഒരു വീട്ടില്‍ നിന്നാണ് തീപടര്‍ന്നത്.

മീനാക്ഷി(60), സെല്‍വി(30), ശാലിനി)10), സഞ്ജയ്(4) എന്നിവരാണ് മരണപ്പെട്ടത്.

കില്‍പോക് ആശുപത്രിയില്‍ അഞ്ച് പേര്‍ ചികിത്സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

സമുച്ചയത്തിന്റെ പാര്‍ക്കിങ് സ്ഥലത്തുണ്ടായിരുന്ന 14 വാഹനങ്ങള്‍ അഗ്‌നിബാധയില്‍ കത്തിനശിച്ചു.

Top