മഹാരാഷ്ട്രയിലെ ഡാമില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു; രണ്ടു പേരെ കാണാതായി

drown-death

പൂനെ: മഹാരാഷ്ട്രയിലെ മുല്‍ഷി ഡാമില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ബുധനാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായ ഇസിഎസ് സ്‌കൂളിലെ വിദ്യാര്‍ഥികളായ ഡാനിഷ് രാജ (13), കെ.സന്തോഷ് (13), ശരവണ (13) എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഡാനിഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു പേര്‍ക്കായുള്ള തെരച്ചില്‍ പൊലീസും അഗ്‌നിശമനസേനയും തുടരുകയാണ്. നീന്തല്‍ അറിയാത്ത കുട്ടികള്‍ ഡാമില്‍ ഇറങ്ങുകയും മുങ്ങിത്താഴുകയുമായിരുന്നു.

മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പിന് വേണ്ടി പൂനെയില്‍ എത്തിയ സംഘത്തില്‍ നാല് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 20 വിദ്യാര്‍ഥികളും നാല് അധ്യാപകരും ഉണ്ടായിരുന്നു. ക്യാമ്പിന്റെ ആദ്യ ദിനം തന്നെയാണ് ദുരന്തമുണ്ടായത്.

Top