Chennai police commissioner

ചെന്നൈ: സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും ജോര്‍ജിനെ മാറ്റിയതില്‍ ഡിഎംകെ നേതൃത്വത്തിന് ആഹ്ലാദം.

ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ജോര്‍ജ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്തിരിക്കുന്നത് ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ഭയം ഡിഎംകെക്കുണ്ടായിരുന്നു.

പൊലീസ് സംവിധാനത്തിന്റെ പൂര്‍ണ്ണ ചുമതല മറ്റേതെങ്കിലും ഓഫീസര്‍ക്കായിരിക്കുന്നതാണ് നല്ലതെന്ന നേതൃതലത്തിലെ അഭിപ്രായം രേഖാമൂലം തന്നെ തിരഞ്ഞെടുപ്പു കമ്മീഷനെ ഡി എം കെ നേതാക്കള്‍ അറിയിച്ചതോടെയാണ് ജോര്‍ജിനെ സ്ഥലം മാറ്റിയത്.

എന്നാല്‍ തിരഞ്ഞെട്ടപ്പു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അദ്ദേഹം പദവിയില്‍ തിരിച്ചെത്തുമെന്നാണ് സൂചന.

Top