ഐഎസ്എല്ലില്‍ പോരാട്ട വീര്യം; ചെന്നൈ സ്വന്തം തട്ടകത്തില്‍ ബെംഗളൂരിനെ നേരിടും

CHENNAI FC

ചെന്നൈ: ഐഎസ്എല്‍ മത്സരത്തില്‍ ചൊവ്വാഴ്ച നിര്‍ണ്ണായക പോരാട്ടം. റാങ്ക് പട്ടികയില്‍ ആദ്യത്തെ രണ്ട് സ്ഥാനക്കാര്‍ തമ്മിലാണ് കളത്തില്‍ ഏറ്റുമുട്ടുക. ചെന്നൈയിന്‍ എഫ്‌സി സ്വന്തം ഗ്രൗണ്ടില്‍ ബെംഗളൂരു എഫ്‌സിയെ നേരിടും.

ഈ മത്സരത്തില്‍ വിജയം സ്വന്തമാക്കിയാല്‍ ബെംഗളൂരു എഫ്‌സിയ്ക്ക്‌ 7 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്താം. 12 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ചെന്നൈയിന്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 2-1ന് ചെന്നൈയിന്‍ എഫ്‌സി ബെംഗളുരിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടു ഫോര്‍വേഡുകളായ ജെജെയും സുനില്‍ ഛേത്രിയും പരസ്പരം മത്സരിക്കുന്നു എന്ന പ്രത്യകത ഉള്ളതിനാല്‍ ഇന്നത്തെ മത്സരം ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

എടികെയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയാണ് ചെന്നൈ ഇന്ന് കളത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ചെന്നൈയിന്‍ ഇതുവരെ പരാജയം നേരിട്ടിരിക്കുന്നത്. അതേസമയം കഴിഞ്ഞ മൂന്ന് മത്സരങ്ങളും തുടര്‍ച്ചയായി വിജയിച്ചാണ് ബെംഗളൂരു ഇന്നിറങ്ങുന്നത്.

13 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുമായി ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 8 ഗോളുകളുമായി ലീഗിലെ ഇന്ത്യന്‍ ടോപ് സ്‌കോറര്‍ ആയ സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലാണ് ബെംഗളൂരു ഇന്നിറങ്ങുന്നത്.

Top