ചെങ്ങന്നൂരില്‍ മാണി പിന്തുണയ്ക്കുമെന്ന് പ്രതീക്ഷയുണ്ട്: ഉമ്മന്‍ചാണ്ടി

ummanchandi

തൊടുപുഴ: ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ്സ് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ്സ് യു.ഡി.എഫില്‍ നില്‍ക്കേണ്ട പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് രമേശ് ചെന്നിത്തലയെയും എം.എം ഹസ്സനെയും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ച കാര്യത്തെക്കുറിച്ച് അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top