ചെങ്ങന്നൂരിലെ വിജയം; സര്‍ക്കാറിനും മുന്നണിക്കും ലഭിച്ച അംഗീകാരമെന്ന് വൈക്കം വിശ്വന്‍

vaikom viswan

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാറിന്റെ ജനോപകാരപ്രദമായ തീരുമാനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ജനവിധിയാണ് ചെങ്ങന്നൂരില്‍ ഉണ്ടായിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.

മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിതെന്നും, അദ്ദേഹം തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ വിലയിരുത്തല്‍ ആകുമെന്ന പ്രതിപക്ഷ പ്രചാരണത്തെ അതിജീവിച്ചു, സര്‍ക്കാറിനും മുന്നണിക്കും ലഭിച്ച അംഗീകാരമായി ഈ വിജയത്തെ കാണുന്നു, എല്ലാ വോട്ടര്‍മാരെയും അഭിനന്ദിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top