മണിരത്‌നം ചിത്രം ചെക്ക ചിവന്ത വാനം; വിജയ് സേതുപതി റസൂലായി എത്തുന്നു

ണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം ചെക്ക ചിവന്ത വാനത്തിലെ വിജയ് സേതുപതിയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. റസൂലായാണ് വിജയ് വേഷമിടുന്നത്. എന്നാല്‍ കഥാപാത്രത്തിന്റെ സ്വഭാവമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. അരവിന്ദ് സ്വാമിയുടെയും അരുണ്‍ വിജയ്‌യുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

അമ്പരപ്പിക്കുന്ന താരനിരയാണ് ചിത്രത്തെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത്. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ്, അതിഥി റാവു തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയ്‌യും അഭിനയിക്കുന്നത്.

പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. വിജയ് സേതുപതി പൊലീസ് വേഷത്തില്‍ എത്തുന്നു. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്. മണിരത്‌നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ്. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.

Top