ചന്ദ്രനില്‍ ‘ഇഗ്ലു മോഡല്‍’ സാധ്യതകള്‍ പരിശോധിച്ച് ഐ എസ് ആര്‍ ഒ

igloo

ന്യൂഡല്‍ഹി: ചന്ദ്രനില്‍ ഇഗ്ലു മോഡല്‍ (എക്‌സിമോകളുടെ വീട് )വാസസ്ഥലം നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ( ഐ.എസ്.ആര്‍.ഒ) പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇഗ്ലു മോഡല്‍ പോലുള്ള വാസസ്ഥലം നിര്‍മ്മിക്കാന്‍ ഐ.എസ്.ആര്‍.ഒയ്ക്ക് പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗാണ് ഇത് സംബന്ധിച്ച വിവരം ലോക്‌സഭയില്‍ അറിയിച്ചത്.

ചന്ദ്രനിലെ ആവാസ വ്യവസ്ഥയുടെ ആവശ്യകതകളും സങ്കീര്‍ണതകളും സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ വ്യക്തമാക്കി. മാത്രമല്ല, ഐ.എസ്.ആര്‍.ഒ യുടെ ചന്ദ്രനിലേക്കുള്ള രണ്ടാമത്തെ വിക്ഷേപണ ദൗത്യമായ ചന്ദ്രയാന്‍2 എത്തുന്നതോടെ ഗ്രഹത്തെ സംബന്ധിച്ച് നന്നായി പഠിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top