ക്വാല്‍കോമിന്റെ പുതിയ ക്വിക്ക് ചാര്‍ജറിനെ അവതരിപ്പിച്ച് ഷവോമി

xiomy-charger

ക്വാല്‍കോമിന്റെ ക്വിക്ക് ചാര്‍ജ് 3.0 ടെക്‌നോളജിയെ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലുള്ള പുതിയ ചാര്‍ജറിനെ അവതരിപ്പിച്ച് ഷവോമി. തെരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമായിരിക്കും ക്വാല്‍കോമിന്റെ ടെക്‌നോളജി പ്രവര്‍ത്തിക്കന്നത്.

എംഐ 5, 5എസ്, 5എസ് പ്ലസ്, എംഐ 6, എംഐ മാക്‌സ്, മാക്‌സ് 2, നോട്ട് 2, മിക്‌സ് 2 എന്നീ ഫോണുകള്‍ക്ക് പുതിയ ചാര്‍ജര്‍ ഉപയോഗിക്കാമെന്നും ഷവോമി വ്യക്തമാക്കുന്നു. എംഐ 5, മാക്‌സ് 2, മിക്‌സ് 2 എന്നീ മൂന്നു മോഡലുകളെയാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

380 വോള്‍ട്ടുവരെ സര്‍ജ് പ്രൊട്ടക്ഷന്‍, ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളോടെയാണ് പുതിയ ചാര്‍ജറിന്റെ വരവ്. എന്നാല്‍ യുഎസ്ബി കേബിള്‍ പ്രത്യേകം വാങ്ങേണ്ടതായും വരും. 9 വോള്‍ട്ടിന്റെ ഈ ചാര്‍ജറിന് 449 രൂപയാണ് വില.

Top