ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ പിന്തുണയ്ക്കില്ലെന്ന് ചന്ദ്രബാബു നായിഡു

Chandrababu Naidu

ന്യൂഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ പിന്തുണയ്ക്കില്ലെന്ന് തെലുങ്ക്‌ദേശം പാര്‍ട്ടി (ടിഡിപി) പ്രസിഡന്റും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു.

കേന്ദ്ര സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ധാര്‍മികതയും ഭൂരിപക്ഷവും തമ്മിലുള്ള യുദ്ധമായിരുന്നെന്നും, 2014-ല്‍ എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നത് തന്റെ സംസ്ഥാനത്തിന്റെ നന്മയെ കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രയിലെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നും, അവര്‍ ഇനിയും ഇത് ആവര്‍ത്തിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും ചന്ദ്രബാബു നായിഡു ചോദിച്ചു.

അവിശ്വാസ പ്രമേയത്തില്‍ ടിഡിപിയെ പിന്തുണച്ച മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top