ഉണ്ണി മുകുന്ദന്‍ ചിത്രം ‘ചാണക്യ തന്ത്ര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചാണക്യ തന്ത്രത്തിലെ ട്രെയിലര്‍ പുറത്തിറങ്ങി. കണ്ണന്‍ താമരംകുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പെണ്‍ വേഷത്തിലും ഉണ്ണി മുകുന്ദന്‍ എത്തുന്നു.

ഏപ്രില്‍ 27നാണ്‌ തീയേറ്ററുകളില്‍ എത്തുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് 2 മണിക്കൂര്‍ 7 മിനുറ്റ് ദൈര്‍ഘ്യമാണുള്ളത്. യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ആക്ഷന് പ്രാധാന്യമുള്ള ത്രില്ലര്‍ ചിത്രമായാണ് ചാണക്യ തന്ത്രം ഒരുക്കിയിട്ടുള്ളത്. ശക്തമായ ഒരു പ്രണയ കഥയും ചിത്രത്തിലുണ്ട്. ദിനേശ് പള്ളത്ത് തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും പ്രധാന വേഷത്തിലെത്തുന്നു. മുഹമ്മദ് ഫൈസലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാണക്യ തന്ത്രത്തിന് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Top