മെസിയെ എഴുതിത്തള്ളരുത്, അദ്ദേഹം മികച്ച ഫോമില്‍ തിരിച്ചെത്തും; സ്പാനിഷ് താരം

messi

മോസ്‌കോ: ലോകകപ്പിലെ ഒന്നോ രണ്ടോ മത്സരങ്ങളിലെ പ്രകടനം വിലയിരുത്തി മെസിയെ തള്ളിപ്പറയരുതെന്ന് സ്പാനിഷ് സൂപ്പര്‍ താരം സെസ്‌ക് ഫാബ്രിഗാസ്. മെസിയെ തള്ളിപ്പറയരുതെന്നും അദ്ദേഹം എത്രയും പെട്ടെന്ന് മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്നും ഫാബ്രിഗാസ് പറഞ്ഞു.

‘ഒരിക്കലും നമുക്ക് തള്ളിപ്പറയാന്‍ കഴിയാത്ത ഫുട്‌ബോളറാണ് മെസി, എെേപ്പാഴൊക്കെ, ആരൊക്കെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടുണ്ടോ, അവര്‍ക്കെല്ലാം പിന്നീട് തങ്ങളുടെ വാക്കുകള്‍ വിഴുങ്ങേണ്ടിയും വന്നിട്ടുണ്ട്. മെസി മികച്ച ഫോമിലേക്ക് എത്രയും വേഗം തിരിച്ചെത്തും. നിലവില്‍ കുറച്ച് ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് അദ്ദേഹം കടന്ന് പോകുന്നത്, എന്നാല്‍ അതൊക്കെ തരണം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. തന്റെ ക്ലബ്ബില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും ക്വാളിറ്റിയും അര്‍ജന്റീനയിലെ സഹതാരങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്നതും ഇപ്പോഴത്തെ അവസ്ഥയ്ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ്’. ഫാബ്രിഗാസ് പറഞ്ഞു.

Top