കര്‍ഷകരെ ഭീകരരെ പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: രാജ്യത്തുള്ള കര്‍ഷകരെ ഭീകരരെ പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് യെച്ചൂരി കത്ത് അയച്ചിരുന്നു. ഈ കത്തിന്റെ പകര്‍പ്പ് ട്വിറ്ററിലൂടെ പുറത്തുവിട്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ പരമാവധി വിലയ്ക്ക് വില്‍ക്കാനുള്ള സൗകര്യം നിയമനിര്‍മാണത്തിലൂടെ കൊണ്ടുവരണമെന്ന് യെച്ചൂരി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ അരങ്ങേറുന്ന കര്‍ഷക പ്രക്ഷോഭം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും, കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണത്തിനിടയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ രാജ്യത്ത് ജീവനൊടുക്കിയിട്ടുണ്ടെന്നും യെച്ചൂരി കത്തില്‍ ചൂണ്ടിക്കാട്ടി.

Top