കാര്‍, ഓട്ടോ തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കുവാന്‍ ബാഡ്ജ് ആവശ്യമില്ലെന്ന് ആര്‍ടിഎ

auto-car

ന്യൂഡല്‍ഹി: കാര്‍, ഓട്ടോ തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം. ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പുതിയ വിജ്ഞാപനം അനുസരിച്ച് ട്രക്ക്, ബസ് തുടങ്ങി മീഡിയം, ഹെവി ഗുഡ്‌സ്പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് മാത്രമായിരിക്കും ബാഡ്ജ് ആവശ്യമായി വരിക. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്‌ലേയാണ് ഉത്തരവ് ഇറക്കിയത്.

ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി നടന്ന കേസില്‍ ടാക്‌സി ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കുന്നതിന് ബാഡ്ജ് വേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഈ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കിയത്. തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിജ്ഞാപനമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Top