പോത്തിനെ ഒഴിവാക്കി വിജ്ഞാപനത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്ര ആലോചന

ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലിവില്‍പ്പന നിരോധിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ വിജ്ഞാപനത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.

പോത്തിനെ ഒഴിവാക്കി കന്നുകാലി നിര്‍വചനത്തില്‍ മാറ്റം വരുത്താനാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം.

കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ തന്നെ ഉത്തരവിനെതിരെ രംഗത്തുവരുകയും സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായും നിലപാടെടുത്തിരുന്നു

Top