central government slashes the limit of keralas kerosene share

ന്യൂഡല്‍ഹി: സംസ്ഥാനത്തിനുള്ള റേഷന്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍.

15456 കിലോ ലിറ്ററായാണ് സംസ്ഥാനത്തിനുള്ള വിഹിതം വെട്ടികുറച്ചത്. നേരത്തെ 16908 കിലോ ലിറ്ററായിരുന്നു കേരളത്തിന്റെ വിഹിതം.

ഇനിമുതല്‍ സംസ്ഥാനത്തെ ഒരു കുടുംബത്തിന് കാല്‍ ലിറ്റര്‍ മണ്ണെണ്ണ മാത്രമേ നല്‍കാന്‍ കഴിയൂ.

മത്സ്യതൊഴിലാളികള്‍ക്കായി സബ്‌സിഡി മണ്ണെണ്ണ മറിച്ച് കൊടുക്കുന്നതിനാലാണ് കേരളത്തിന്റെ വിഹിതം വെട്ടിക്കുറച്ചത്. 2000 കിലോ ലിറ്റര്‍ മണ്ണെണ്ണ കേരളം വകമാറ്റി വിതരണം ചെയ്തുവെന്ന് കേന്ദ്രം വ്യക്തമാക്കി.

കൂടാതെ ഏപ്രില്‍ മുതല്‍ റേഷന്‍ പഞ്ചസാര വിതരണം നിലയ്ക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേരളത്തിനുള്ള അരി വിഹിതവും നേരത്തെ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.

Top