മമ്മൂട്ടി നായകനായ ‘അംബേദ്കര്‍’ ; പ്രദര്‍ശിപ്പിക്കണമെന്ന് കേരള ദളിത് പാന്തേഴ്‌സ്

ambedkar

കേന്ദ്ര സര്‍ക്കാര്‍ 9 കോടി ചിലവില്‍ ചിത്രീകരിച്ച അംബേദ്കര്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി കേരള ദളിത് പാന്തേഴ്‌സ് സംഘടന. മനുഷ്യാവകാശ പ്രവര്‍ത്തകരും ഗവേഷകരുമടക്കം നിരവധി പേരാണ് നാളുകളായി സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് കോടതി ഇടപെട്ട് സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. 1999ല്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചിത്രീകരിച്ച സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ‘അംബേദ്കര്‍’ സിനിമയില്‍ മമ്മൂട്ടിയാണ് നായകനാകുന്നത്. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ഒരിക്കല്‍ പോലും ഏതെങ്കിലും ദേശീയ ടി.വി നെറ്റ്‌വര്‍ക്ക് മുഖേന ചിത്രം പ്രദര്‍ശിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.

കേരള ദളിത്പാന്തേഴ്‌സിന്റെ 30ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇത്തവണ സംഘടന നിവേദനം നല്‍കിയിരിക്കുന്നത്.

Top