തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പരസ്യങ്ങള്‍, ചാനലുകള്‍ക്കു മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പരസ്യങ്ങള്‍ കാണിക്കുന്നതിനെതിരേ ടിവി ചാനലുകള്‍ക്കു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ആയുര്‍വേദ, സിദ്ധ, യൂനാനി, ഹോമിയോപ്പതി തുടങ്ങിയവയുടെയും ലഹരി പദാര്‍ഥങ്ങളുടെയും പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരേയാണു സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

ഉല്‍പ്പന്നങ്ങള്‍ക്കു കൃത്യമായ ലൈസന്‍സ് ഉണ്ടെന്ന് ചാനലുകള്‍ ഉറപ്പു വരുത്തണമെന്നും അല്ലാത്ത പക്ഷം നടപടിയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ പരാതിയെ തുടര്‍ന്നാണു വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി.

Top