കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം വീണ്ടും തള്ളി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം വീണ്ടും തള്ളി. വിവിധ വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാകില്ലെന്നൂം സംസ്ഥാനങ്ങളിലെ പരിസ്ഥിതി സെക്രട്ടറിമാരുടെ യോഗത്തില്‍ മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നേരത്തേയും കേരളത്തിന്റെ ആവശ്യം തള്ളിയിരുന്നു. വില്ലേജുകള്‍ അടിസ്ഥാനമാക്കി മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാനാകൂ എന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.

എന്നാല്‍ 424 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണമെന്ന ആവശ്യം ഇന്നു ചേര്‍ന്ന യോഗത്തില്‍ കേരളം മുന്നോട്ടുവെച്ചു. ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നും വില്ലേജുകള്‍ അടിസ്ഥാനമാക്കി മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാനാകൂവെന്നും കേന്ദ്രം ആവര്‍ത്തിച്ചു. പുതിയ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം േകരളം സമര്‍പ്പിക്കണമെന്നും കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Top