കേരളത്തിന് രാജ്യാന്തര വിദേശ ഏജന്‍സികളുടെ സഹായം വേണ്ടന്ന് കേന്ദ്ര സര്‍ക്കാര്‍

Narendra Modi

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസ നടപടികള്‍ രാജ്യത്തിന് സ്വീകരിക്കാനാകുമെന്നും നിര്‍ദേശം.

കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്ന ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ്സ് തുടങ്ങിയ രാജ്യാന്തരസംഘടനകളോടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ കേരള സര്‍ക്കാരിന് അയയ്ക്കുന്ന സാധന സാമഗ്രികള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. സന്നദ്ധ സംഘടനകള്‍ക്കും ഇളവ് ലഭിക്കും. വ്യക്തികള്‍ക്ക് അയയ്ക്കുന്നതില്‍ ഇളവില്ല.

ദേശീയദുരന്തനിവാരണ അതോറിറ്റി വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ആഗോളഏജന്‍സികളുടെ സഹായം വേണ്ടെന്ന് ഡല്‍ഹി കേന്ദ്രീകരിച്ചു നടന്ന ആശയവിനിമയത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായാണ് സൂചന.

കേരളത്തിന്‌ യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വന്‍ തുക സഹായ വാഗ്ദാനം ചെയ്തിരുന്നു. യു.എ.ഇ 700 കോടി രൂപയുടെ സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ സഹായങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്ര നിലപാട് എന്താണെന് വ്യക്തമല്ല.

Top