ഷക്കീല ചിത്രത്തിന് മൂക്കുകയറിട്ട് സെന്‍സര്‍ ബോര്‍ഡ്; പ്രശ്‌നം സീനല്ല, പേരാണ്..

shakeela

തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന താരം ഷക്കീലയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിന് മൂക്കുകയറിട്ട് സെന്‍സര്‍ ബോര്‍ഡ്. ഒരു നീണ്ട ഇടവേളയ്ക്കു ശേഷമുള്ള താരത്തിന്റെ രണ്ടാം വരവ് അത്ര സുഖകരമായില്ല. ചിത്രത്തിലെ രംഗങ്ങളോ വസ്ത്രധാരണ രീതിയോ അല്ല, ചിത്രത്തിന്റെ പേരാണ് സെന്‍സര്‍ ബോര്‍ഡിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ‘ശീലാവതി, വാട്ട് ഈസ് ദിസ് ഫക്ക്’ എന്ന പേരാണ് ചിത്രത്തിന് വിവാദമായിരിക്കുന്നത്.

സിനിമയുടെ കഥയുമായി യോജിച്ച പേരല്ല നല്‍കിയിരിക്കുന്നതെന്നാണ് സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഷക്കീല തന്നെ രംഗത്തെത്തിയിട്ടുണ്ട്.

എന്തിന്റെ അടിസ്ഥാനത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ഈ പേര് സിനിമയ്ക്ക് ചേരുന്നില്ല എന്നു പറയുന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തെ കുറിച്ച് തനിയ്ക്ക് ഒരു പിടിയും കിട്ടുന്നില്ലെന്നും ഷക്കീല പറഞ്ഞു. കൂടാതെ ഇതൊരു ഷക്കീല ചിത്രമായതു കൊണ്ടാണോ അവര്‍ ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തതെന്നും താരം ചോദിക്കുന്നുണ്ട്. സിനിമ കാണുക പോലും ചെയ്യാതെയാണ് അവര്‍ ഇങ്ങനെ പറയുന്നത്. ദയവ് ചെയ്ത് സെന്‍സര്‍ ബോര്‍ഡ് തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും ഷക്കീല പറയുന്നുണ്ട്.

ക്രൈം ത്രില്ലറായി പുറത്തിറങ്ങുന്ന ശീലാവതി ഷക്കീലയുടെ 250-ാം ചിത്രമാണ്. കേരളത്തില്‍ നടന്നിട്ടുള്ള ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സായി റാം ദസരിയാണ്.

Top