നടിയെ ആക്രമിച്ച കേസ് ;സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

rape

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

കറുകച്ചാല്‍ സ്വദേശി റോയി മാമനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

അതേസമയം കേസില്‍ അന്വേഷണ സംഘത്തിന് രൂക്ഷ വിമര്‍ശനങ്ങളാണ് ബുധനാഴ്ച ഹൈക്കോടതിയില്‍ നേരിടേണ്ടി വന്നത്.

അന്വേഷണം സിനിമാ തിരക്കഥ പോലെ നീളുകയാണോ എന്ന് കോടതി ചോദിച്ചു.

ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു.

പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ എന്നും കോടതി തുറന്നടിച്ചു.

അന്വേഷണം എപ്പോള്‍ തീരുമെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പരിധി വിട്ടാല്‍ സ്വമേധയാ നടപടിയെടുക്കുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.Related posts

Back to top