മലബാര്‍ സിമന്റ്‌സ്; ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് നഷ്ടപ്പെട്ട സംഭവം അന്വേഷിക്കും

kerala-high-court

കൊച്ചി: മലബാര്‍ സിമന്റ്‌സ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് നഷ്ടപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം നടത്തും.

ജസ്റ്റിസ് സുധീന്ദ്ര കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഫയലുകള്‍ സുരക്ഷിതമല്ലെന്നത് ആശങ്കാജനകമാണെന്നും കോടതി വ്യക്തമാക്കി.

മലബാര്‍ സിമന്റ്‌സ് അഴിമതി കേസുകള്‍ സി.ബി.ഐയ്ക്ക് വിടണമെന്ന ആവശ്യമുന്നയിച്ച് ശശീന്ദ്രന്റെ അച്ഛന്‍ വേലായുധന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ ഫയലുകളാണ് ഹൈക്കോടതിയില്‍ നിന്ന് കാണാതായത്.

Top